ജോൺസൺ ചെറിയാൻ.
ഡബ്ലിനില്‍ നടക്കുന്ന കൂട്ടായ്മയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികള്‍ സംഗമിക്കും. സംഗമത്തിനായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. നൂറുകണക്കിന് ഫാമിലികള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞെന്ന് കണ്ണൂര്‍ സംഗമം 2023 ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ സിബി സെബാസ്റ്റ്യന്‍ പറഞ്ഞു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുമെന്നും സംഘാടകരായ ഷിജോ പുളിക്കന്‍, ഷീന്‍ തോമസ് എന്നിവര്‍ അറിയിച്ചു.