ജോൺസൺ ചെറിയാൻ.
ഗസ്സയിലെ അല്‍ ഷിഫ ആശുപത്രി ഇസ്രയേല്‍ പ്രതിരോധ സേന ഉടന്‍ റെയ്ഡ് ചെയ്‌തേക്കുമെന്ന് സൂചന. ആരും ജനാലകള്‍ക്ക് അരികില്‍ നില്‍ക്കരുതെന്ന് മുന്നറിയിപ്പ് ലഭിച്ചതായി ഗസ്സയിലെ ആരോഗ്യ വിഭാഗം അറിയിച്ചു. ഗസ്സയിലെ പ്രധാനപ്പെട്ട ആശുപത്രി റെയ്ഡ് ഭീഷണി നേരിടുന്ന പശ്ചാത്തലത്തില്‍ വിവിധ ലോകരാജ്യങ്ങളും ആശങ്കയിലാണ്. അതേസമയം അല്‍ഷിഫ ആശുപത്രിയെ ഹമാസ് മനുഷ്യ കവചമാക്കിയത് യുദ്ധക്കുറ്റമാണെന്ന് അമേരിക്ക ആവര്‍ത്തിച്ചു. ഹമാസിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് അമേരിക്ക നിലപാട് ആവര്‍ത്തിച്ചത്.