ബിനോയി സ്റ്റീഫൻ.
ഷിക്കാഗോ: നവംബർ 12 ഞായറാഴ്ച ഏവരിലും സ്വർഗ്ഗീയനുഭൂതി നിറച്ച് സകല വിശുദ്ധരുടെയും തിരുനാൾ നവ്യാനുഭവമാക്കി ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്ക ഫൊറോന ഇടവക. സ്വർഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുകയും അവരുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സകലവിശുദ്ധരുടെയും തിരുനാൾ കുട്ടി വിശുദ്ധരുടെ മഹനിയം സാന്നിധ്യം കൊണ്ട് വ്യത്യസ്ഥമായി. വി.കുർബാനയ്ക്ക് മുമ്പായി ഓരോ പ്രായവിഭാഗത്തിൽ പെട്ട കുട്ടികൾ തങ്ങളുടെ വിശുദ്ധരെ സ്വയം പരിചയപ്പെടുത്തുകയും തുടർന്ന് ദൈവാലയത്തിലേക്ക് നടത്തിയ പരേഡും ഏറെ മികവുറ്റതായിരുന്നു. പരേഡിലൂടെ വിശുദ്ധപാത തീർത്ത് കുട്ടി വിശുദ്ധർക്ക് വരവേല്പ് നൽകി
വി. ബലിക്ക് മുമ്പായി പ്രീ കെ മുതലുള്ള മതബോധനസ്കൂൾ കുട്ടികൾ തങ്ങളുടെ പേരിന് കാരണഭൂതരായ സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെ വേഷമണിഞ്ഞ് പ്രദക്ഷിണമായി വി. കുർബ്ബാനയിൽ സംബദ്ധിക്കാൻ എത്തിയത് ദൈവജനത്തിന് ഏറെ കൗതുകമുണർത്തി. എല്ലാവരും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവരാണ് അതിന് അർഹതപ്പെട്ടവരുമാണ്. ഇതിനുള്ളു കൃപാവരം മാമ്മോദീസായിലൂടെ ലഭിക്കുന്നു. അത് നഷ്ടപ്പെടുത്താതെ വളരണം എന്ന് ഫൊറോനാ വികാരി മോൺ. ഫാ. തോമസ് മുളവനാൽ കുട്ടികളെ ഓർമ്മപ്പെടുത്തി. വിശ്വാസപ്രഘോഷണത്തിനും വിശ്വാസസംരക്ഷണത്തിനും ജീവിതം നീക്കി വെച്ച വിശുദ്ധരുടെ ജീവിത മാതൃക പ്രചോദനമാകണം എന്നും മുളവനാലച്ചൻ അനുസ്മരിപ്പിച്ചു. ആഘോഷ പരുപാടികൾക്ക് അസി.വികാരി റെവ. ഫാ.ബിൻസ് ചേത്തലിൽ, മതബോധനസ്കൂൾ പ്രിൻസിപ്പൽ സഖറിയ ചേലയ്ക്കൽ, മറ്റ് വിശ്വാസപരിശീലകർ എന്നിവർ നേതൃത്വം നൽകി.
സ്വർഗ്ഗത്തിലെ സകല വിശുദ്ധരെയും അനുസ്മരിക്കുകയും അവരുടെ മാദ്ധ്യസ്ഥം തേടി പ്രാർത്ഥിക്കുകയും ചെയ്യുന്ന സകലവിശുദ്ധരുടെയും തിരുനാൾ കുട്ടി വിശുദ്ധരുടെ മഹനിയം സാന്നിധ്യം കൊണ്ടും തുടർന്ന് ദൈവാലയത്തിലേക്ക് നടത്തിയ പരേഡും ഏരെ മികവുറ്റതായിരുന്നു. പരേഡിലൂടെ വിശുദ്ധപാത തീർത്ത് കുട്ടി വിശുദ്ധർക്ക് ഇടവക ജനം പൂക്കൾ വിതറി വരവേല്പ് നൽകി.