Monday, December 2, 2024
HomeAmericaഎഴുത്തച്ഛൻ നാടകത്തിന്റെ മറ്റു വർധിപ്പിച്ച ഗാന രചിയിതാവ് സിജു വി ജോർജിനെ ഭരതകലാ...

എഴുത്തച്ഛൻ നാടകത്തിന്റെ മറ്റു വർധിപ്പിച്ച ഗാന രചിയിതാവ് സിജു വി ജോർജിനെ ഭരതകലാ തീയേറ്റർ അനുമോദിച്ചു.

പി.പി.ചെറിയാൻ.

ഡാളസ് :അമേരിക്കയിൽ ഉടനീളം പ്രദർശനം നടത്തിവരുന്ന  ഭരതകലാ തീയേറ്റർ അവതരിപ്പിക്കുന്ന ജനപ്രിയ നാടകം എഴുത്തച്ഛൻ  പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാമതും നവംബര് 12  ഞായറാഴ്ച വൈകീട്ട് ഡല്ലാസിലെ സെന്റ് മേരീസ് വലിയപള്ളി ഓഡിറ്റോറിയത്തിൽ  അവതരിപ്പിച്ചു. മലയാളത്തിൻറെ പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ എഴുതിയ നോവലിൽ നിന്നും എഴുത്തച്ഛൻറെ ജീവിത കഥയെ ആസ്പദമാക്കി ശ്രീ സന്തോഷ് പിള്ള ഹരിദാസ് തങ്കപ്പൻ ജയ മോഹനൻ എനിവർ ഒരുക്കിയ എഴുത്തച്ഛൻ എന്ന ദൃശ്യ ആവിഷ്കാരം അതിമനോഹരമായി അമേരിക്കൻ മലയാളികളുടെ മുൻപിൽ അവതരിപ്പിച്ചത് തിങ്ങി നിറഞ്ഞ നാടക പ്രേമികളുടെ അഭിനന്ദനങ്ങൾ നേടിയെടുത്തു .

മുഖ്യാതിഥിയായ കേരളത്തിൽ നിന്നും എത്തിയ മാധ്യമപ്രവർത്തകൻ  ശ്രീ പി ജയകുമാർ, സമയബന്ധിതമായി അച്ചടക്കത്തോടുകൂടി മലയാളത്തിൻറെ തുഞ്ചത്തെഴുത്തച്ഛൻറെ ജീവിതാവിഷ്കരണത്തിന് തിരക്കിനിടയിലും ഈ സമയം കണ്ടുപിടിച്ച മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച അമേരിക്കൻ മലയാളികളെ അനുമോദിച്ചു . തിരുവന്തപുരത്തെ നാടക അക്കാദമിയിൽ ഈ നാടക അവതരണം അത്യാവശ്യമാണെന്നും അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നു സെക്രട്ടറി എന്ന നിലയിൽ ഉറപ്പു നൽകുകയും ചെയ്തു. നാടകത്തിന്റെ ക്ലൈമാക്സ് രംഗങ്ങളിൽ തുഞ്ചത്തെഴുത്തച്ഛൻ അനുഭവിച്ച ജീവിത ത്യാഗങ്ങളെ ഹൃദയ സ്പർശിയായ ഗാനത്തിലൂടെ

“ഗുരുക്കളോതിയ കാവ്യശകലങ്ങൾ
ഒരുമിച്ച് നമ്മളുരുവിട്ട ബാല്യകാലം.
അരിയിൽ ചെറുവിരലാലെഴുതിയ
വരികൾ മായതിന്നുമെൻ മനതാരിൽ

ഞെരിഞ്ഞമർന്നു നീ വീണുടഞ്ഞാലും
എരിയും തീയിൽ കരിഞ്ഞാലും
അരികെ ഓടിയണഞ്ഞീടും ഞാൻ,
നിൻ കരം പിടിച്ചുയർത്തി രക്ഷിച്ചണച്ചിടും

ദൂരമേറെ ഞാൻ പോയ് മറഞ്ഞാലും
ചാരെയാണെൻ മനസിൽ നീയെന്നുമെന്നും
ആരാരുമൊരിക്കലുമകറ്റാനാകില്ലെന്
ന്തരാത്മാവിലെ നമ്മുടെ പിരിയാബന്ധം”

എഴുത്തച്ഛൻ നാടകത്തിന്റെ മറ്റു വർധിപ്പിച്ച ഗാന രചിയിതാവ്  ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റും ഡാളസ്സിലെ സംമൂഹ്യ സാംസ്കാരിക പ്രവർത്തകനും നിരവധി കവിതകളുടെ രചിയിതാവുമായ  ശ്രീ സിജു  വി ജോർജിനെ അമേരിക്കൻ മലയാളിയും പ്രശസ്ത മലയാള സിനിമാ  സീരിയൽ നിർമ്മിതാവും സംവിധായകനുമായ ഷാജി എം അനുമോദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments