നോബി സി.മാത്യു.
ഒർലാണ്ടോ (ഫ്ലോറിഡ ): ഒർലാണ്ടോ സെൻറ് എഫ്രേം യാക്കോബായ സുറിയാനിപ്പള്ളിയിൽ, മലങ്കരയിലെ പ്രഖ്യാപിത പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ , യാക്കോബായ സഭ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ നി .വ ,ദി ശ്രീ . തോമസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ ,നവ .11 ന് ശനിയാഴ്ച ആചരിക്കുന്നു .
മുളന്തുരുത്തി മാർത്തോമ്മൻ യാക്കോബായ സുറിയാനിപ്പള്ളിയിൽ ചാത്തുരുത്തിൽ കുടുംബാംഗമായ പരി . തിരുമേനി ചെറുപ്പത്തിൽ മാതാവ് മരിച്ചതിനെത്തുടർന്നു മൂത്തസഹോദരിയുടെ സംരക്ഷണത്തിൽ വളരുകയും പത്താം വയസ്സിൽ ശെമ്മാശനായും പതിനെട്ടാം വയസ്സിൽ വൈദീകനായും ഇരുപത്തിരണ്ടാം വയസ്സിൽ റമ്പാനായും ഉയർത്തപ്പെടും ചെയ്തു . 1875 ഇൽ ശ്ലൈഹീക സന്ദർശനത്തിനായി മലങ്കരയിൽ എത്തിച്ചേർന്ന ആകമാന സുറിയാനി സഭയുടെ തലവൻ പരി മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ ,ചെറുപ്പക്കാരനായ റമ്പാൻറെ സുറിയാനിപാണ്ഡിത്യത്തിൽ അതിശയപ്പെടുകയും അദ്ദേഹത്തെ തൻറെ സെക്രട്ടറിയായും ദ്വിഭാഷിയായി നിയമിക്കുകയും ചെയ്തു . 1876 ൽ നടത്തപ്പെട്ട ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിനു ചുക്കാൻ പിടിക്കാൻ പരി .പാത്രിയർക്കീസ് ബാവായോടൊപ്പം പ്രവർത്തിച്ച റമ്പാച്ചനെ മെത്രാപ്പോലീത്ത സ്ഥാനത്തേയ്ക്ക് ഉയർത്തുവാൻ പരി .പാത്രിയർക്കീസ് ബാവ തീരുമാനിച്ചു . അങ്ങനെ 1876 ൽ പരി .പാത്രിയർക്കീസ് ബാവ വടക്കൻ പറവൂർ സെൻറ് .തോമസ് യാക്കോബായ സുറിയാനിപ്പള്ളിയിൽവെച്ചു ഗീവർഗീസ് മോർ ഗ്രീഗോറിയോസ് എന്ന നാമത്തിൽ 28 മത്തെ വയസ്സിൽ കൊല്ലം ,നിരണം, തുമ്പമൺ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടു . സഭയുടെ ഉയർച്ചക്കുപരി സമൂഹത്തിൻറെ നന്മക്കുവേണ്ടി പ്രവർത്തിച്ച തിരുമേനി 1902 നവ . 3 ന് കാലം ചെയ്‌ത് പരി . അന്ത്യോഖ്യ സിംഹാസനത്തിൻപേർക്കു എഴുതിവെക്കപ്പെട്ട പരുമല സെൻറ് പീറ്റേഴ്‌സ് പള്ളിയിൽ കബറടക്കപ്പെട്ടു . അദ്ദേഹത്തിൻറെ ജീവിത വിശുദ്ധിയേയും മധ്യസ്ഥതയിൽ നടക്കുന്ന അത്ഭുതങ്ങളെ പരിഗണിച്ചു 1987 ൽ പരി . മോറാൻ മോർ ഇഗ്നാത്തിയോസ് സാക്കാ പ്രഥമൻ ബാവ അദ്ദേഹത്തെ പരിശുദ്ധനായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിൻറെ പേര് വി .കുർബാനയിൽ അഞ്ചാം തുബ്‌ദെനിൽ ഓർക്കണമെന്ന് കല്പിക്കുകയും ചെയ്തു .
നവംബർ 11 ന് ശനിയാഴ്ച രാവിലെ 8.30 ന് അഭിവന്ദ്യ .തീമോത്തിയോസ് തിരുമേനിക്ക് സ്വീകരണം .തുടർന്ന് പ്രഭാതനമസ്കാരം തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ വി .കുർബാന ,മധ്യസ്ഥപ്രാർത്ഥന ,ധൂപപ്രാർത്ഥന ,പ്രസംഗം, കൈമുത്ത് നേർച്ചവിളമ്പു എന്നിവയോടുകൂടി പെരുന്നാൾ ചടങ്ങുകൾ സമാപിക്കും . പെരുന്നാൾ ചടങ്ങുകളിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ ,ഫാ .ബെന്നി ജോർജ് , ട്രെഷറർ .ശ്രീ .എൽദോ മാത്യു , ജോ .ട്രഷറർ .ശ്രീ സിജു എലിയാസ് ,സെക്രട്ടറി .ശ്രീ .ബിജോയ് ചെറിയാൻ എന്നിവർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്
റവ .ഫാ .ബെന്നി ജോർജ് Mob .9789303047
ശ്രീ എൽദോ മാത്യു Mob . 4077299092
ശ്രീ . സിജു എലിയാസ് Mob . 8133686820
ശ്രീ . ബിജോയ് ചെറിയാൻ Mob. 4072320248