ജോൺസൺ ചെറിയാൻ.
ചെയ്യാത്ത കുറ്റത്തിന് നീതി നിഷേധിക്കപ്പെട്ട് ഒരാള്‍ ജയില്‍വാസം അനുവദിച്ചത് ഒന്നും രണ്ടുമല്ല നീണ്ട 28 വര്‍ഷമാണ്. ഫിലാഡല്‍ഫിയയിലെ 59കാരനായ വാള്‍ട്ടര്‍ ഒഗ്രോഡാണ് കൊലപാതക കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 28വര്‍ഷം ജയിലില്‍ കഴിഞ്ഞത്. നിരപരാധിത്വം തെളിഞ്ഞതോടെ വാള്‍ട്ടര്‍ ഒഗ്രോഡിന് 9.1 മില്യണ്‍ ഡോളര്‍ (ഏകദേശം 75,77,68000ത്തിലധികം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്.