ജോൺസൺ ചെറിയാൻ.
16കാരനായ പലസ്തീൻ ബാലനാണ് ഉദ്യോഗസ്ഥയെ കുത്തിക്കൊലപ്പെടുത്തിയത്. മറ്റൊരു ഉദ്യോഗസ്ഥനും 16കാരന്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമിച്ച ബാലനെ ഇസ്രയേൽ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി.ജറുസലേമിലെ നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെയാണ് സൈനികയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ സൈനിക എലിഷെവ റോസ് ഐഡ ലുബിൻ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. കിഴക്കൻ ജറുസലേമിലെ സെയ്‌റിലെ പലസ്തീൻ നിവാസിയാണ് 16കാരനെന്ന് ഇസ്രായേൽ പോലീസ് പറഞ്ഞു.