Wednesday, December 4, 2024
HomeKeralaഎസ്.ഐ.ഒ ജില്ലാ ആർട്സ് ഫെസ്റ്റ് തെഹ്‌വാർ സമാപിച്ചു.

എസ്.ഐ.ഒ ജില്ലാ ആർട്സ് ഫെസ്റ്റ് തെഹ്‌വാർ സമാപിച്ചു.

ഷമീം അപ്.

കൊണ്ടോട്ടി :ഡിസംബർ മൂന്നിന് മലപ്പുറത്ത് സംഘടിപ്പിക്കുന്ന എസ്.ഐ.ഒ ജില്ലാ കേഡർ കോൺഫറൻസിന്റെ ഭാഗമായി നടന്ന തെഹ്‌വാർ ഇന്റർ ഏരിയ ആർട്സ് ഫെസ്റ്റ് സമാപിച്ചു. കൊണ്ടോട്ടി മർകസിൽ വെച്ചു നടന്ന ഫെസ്റ്റിൽ ഇരുപതിലേറെ ഇനങ്ങളിലായി ഇരുന്നൂറ്റി അമ്പതിലധികം മത്സരാർഥികൾ പങ്കെടുത്തു. 102 പോയന്റുമായി കൊണ്ടോട്ടി ഏരിയയും 78 പോയന്റുമായി മലപ്പുറം ഏരിയയും യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. മലപ്പുറം ഏരിയയിലെ സൽമാൻ ഫാരിസ് കലാപ്രതിഭയും, മഞ്ചേരി ഏരിയയിലെ ഹനൂൻ മികച്ച നടനുമായി തിരഞ്ഞെടുക്കപ്പെട്ടു. പാട്ട് , പ്രസംഗം, എഴുത്ത് മത്സരങ്ങൾക്ക് പുറമെ നാടകം, കോൽക്കളി, ടെഡ് ടോക്ക്, മോണോലോഗ്, സോഷ്യൽ ട്വീറ്റ് തുടങ്ങിയ ഇനങ്ങൾ പരിപാടിയെ വേറിട്ടതാക്കി. എഴുത്തുകാരൻ ജമീൽ അഹ്‌മദ്‌ ഉദ്ഘാടനം ചെയ്ത ഫെസ്റ്റിൽ ചരിത്രകാരൻ ഐ. സമീൽ മുഖ്യാതിഥിയായി. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സെക്രട്ടറി ഷിബിലി മസ്ഹർ ,
അസ്‌ലം പി,മുബാരിസ് യു,ഷമീം എ. പി,അനീസ്,അസ്‌നഹ്,ഫഹീം ,അസ്‌ലം പി വി,റിസ്‌വാൻ,ഫുആദ്,നസീബ്, നാജിഹ് ഇ.സി,ഹംദാൻ, അബ്ദുൽ ബാരിഹ്, നാസിം,സുഹൈൽ,സാബിത് തുടങ്ങിയവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments