ജോൺസൺ ചെറിയാൻ.
ബാലുവിനേയും നീലുവിനേയും കേശുവിനേയും ശിവാനിയേയും ലച്ചുവിനേയും പാറുക്കുട്ടിയേയും ഒക്കെ കാണാന്‍ കഴിഞ്ഞ ദിവസം പാറമട വീട്ടിലേക്ക് സ്‌പെഷ്യലായ ഒരു അതിഥിയെത്തി. ഒരു കുഞ്ഞ് അതിഥിയാണെങ്കിലും അവന്റെ വലിയ ലോകം മുഴുവന്‍ ഉപ്പും മുളകിന്റെ മധുരങ്ങളാണ്. വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നുള്ള അതിജീവന കാലഘട്ടങ്ങളില്‍ ഒരു കുഞ്ഞിന് തുണയായ, അവന്റെ റിയാലിറ്റി തന്നെയായ പാറമട കുടുംബാംഗങ്ങളെ കാണാനായിരുന്നു ആ വരവ്. കുഞ്ഞിന്റെ സംസാരവും ഇടപെടലുമൊക്കെ ഏറെ രസകരമെങ്കിലും അതിലേറെ ഹൃദയസ്പര്‍ശിയുമായിരുന്നു ആ കൂട്ടിമുട്ടല്‍.