ജോൺസൺ ചെറിയാൻ.
പട്ടാമ്പി: തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ ബീവറേജിന് സമീപത്തുവച്ച് യുവാവിനെ വെട്ടിക്കൊന്നു. ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാര്‍ ആണ് മരിച്ചത്.കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടുകയായിരുന്നു. രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്.തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെ റോഡില്‍ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു കാറും കണ്ടെത്തി. കാറിനുള്ളില്‍ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.ഇതോടെ പോലീസ് ആശുപത്രികളില്‍ അന്വേഷിച്ചതോടെയാണ് സംഭവം അറിയുന്നത്.