ജോൺസൺ ചെറിയാൻ.
രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന വിധിക്കെതിരെയാണ് പുനഃപരിശോധന ഹർജി. ഭൂരിപക്ഷ വിധിയിൽ പ്രഥമദൃഷ്ട്യാ പിശകുണ്ട് എന്നാണ് പുനഃപരിശോധന ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് പുനഃപരിശോധന ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ ഒക്ടോബർ 17 ന് സുപ്രിം കോടതി തള്ളിയിരുന്നു. സ്വവർഗ വിവാഹം അംഗീകരിക്കാൻ നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാർലമെന്റാണെന്നാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനം.