ജോൺസൺ ചെറിയാൻ.
ആള്‍ദൈവങ്ങള്‍ തെറ്റാണോ ശരിയാണോ എന്ന് വിലയിരുത്തേണ്ടതില്ല. ഒരാളുടെ തെറ്റ് മറ്റൊരാള്‍ വിലയിരുത്തേണ്ടതില്ലെന്നും മതം പലര്‍ക്കും സ്വാന്തനം നല്‍കുന്ന ഒന്നാണെന്നും ലെന ട്വന്റിഫോറിന്റെ ‘ഹാപ്പി ടു മീറ്റ് യു’വില്‍ പറഞ്ഞു.ആള്‍ദൈവങ്ങളെ ന്യായീകരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യേണ്ടതില്ല. തെറ്റും ശരിയും ആരും വിലയിരുത്തേണ്ടതില്ല. മതം എന്നത് പലര്‍ക്കും വലിയ ആശ്വാസം നല്‍കുന്ന ഒന്നാണ്. പലര്‍ക്കും അത് വലിയ ആശ്വാസവും ആവശ്യവുമാണ്. മതം മനുഷ്യനെ നയിക്കുകയാണ് ചെയ്യുന്നത്. എല്ലാം അറിയുന്ന ആളല്ല മനുഷ്യന്‍. സ്വന്തം കാര്യങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുപോകുകയാണ് ചെയ്യേണ്ടതെന്നും സ്വയം ഒരുള്‍വിളി കേള്‍ക്കണമെന്നും ലെന പറഞ്ഞു.