ജോൺസൺ ചെറിയാൻ.
വയനാട്: വെളളമുണ്ട പുളിഞ്ഞാലിന് സമീപം ഓണി വയലിൽ 11 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി. പുളിഞ്ഞാൽ കോട്ടമുക്കത്ത് പണിയ കോളനിയിലെ ചന്ദ്രൻ്റെയും, മിനിയുടെയും മകൻ വിനായകിനെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചത്. ബന്ധുവീട്ടിൽ പോയി കൂട്ടുകാരോടൊപ്പം തിരികെ വരുമ്പോൾ നായ്ക്കൾ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റും, മാന്തലേറ്റും മുറിവുകളുണ്ട്.