ജോൺസൺ ചെറിയാൻ.
ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് 9 അറബ് രാജ്യങ്ങള്‍. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, കുവൈറ്റ് എന്നീ രാജ്യങ്ങളാണ് യുഎന്നില്‍ സംയുക്ത പ്രമേയം അവതരിപ്പിച്ചത്. സാധാരണക്കാര്‍ക്കെതിരായ ആക്രമണം, നിര്‍ബന്ധിത കുടിയിറക്കല്‍, തുടങ്ങിയവയെ അറബ് രാജ്യങ്ങള്‍ സംയുക്തമായി അപലപിച്ചു. മാനുഷിക മൂല്യങ്ങളിലൂന്നി ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണെമന്ന് ഈ രാജ്യങ്ങളുടെ വിദേശകാര്യപ്രതിനിധികള്‍ ആവശ്യപ്പെട്ടു.