Thursday, January 16, 2025
HomeAmerica2024 ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫിൽ പ്രൗഢഗംഭീരം.

2024 ഇന്റര്‍ പാരീഷ് സ്പോർട്സ് ഫെസ്റ്റിവൽ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫിൽ പ്രൗഢഗംഭീരം.

ജോസഫ് മാർട്ടിൻ.

ഹൂസ്റ്റൺ : ചിക്കാഗോ സിറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് ഒക്ലഹോമ റീജണിലെ  ഇടവകകൾ ചേർന്ന് 2024 ആഗസ്ത് 1, 2, 3  തീയതികളിൽ നടത്തുന്ന അഞ്ചാമത് ഇന്റര്‍ പാരീഷ് സ്പോർട്സ് (ഐപിഎസ്‌എഫ് )  ഫെസ്റ്റിന്റെ കിക്കോഫ് ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്നു.
IPSF 2024 ചെയർമാനും  ഇടവക വികാരിയുമായ വികാരി: റവ.ഫാ.ജോണിക്കുട്ടി ജോർജ് പുലിശ്ശേരി അസിസ്റ്റന്റ് വികാരി ഫാ.ജോർജ്  പാറയിൽ,  റീജണൽ കോ ഓർഡിനേറുമാരായ സിജോ ജോസ്, ടോം കുന്തറ, ട്രസ്റ്റിമാരായ ഷിജോ തെക്കേൽ, പ്രിൻസ് ജേക്കബ്, വർഗീസ് കല്ലുവെട്ടാംകുഴി, ഫിലിപ്പ് പായിപ്പാട്ട്, ഉപദേശക സമിതി അംഗങ്ങളായ ബാബു മാത്യു, വിനോദ് ജോസഫ്,  ഫൈനാൻസ് ചെയർ ബോസ് കുര്യൻ, മുഖ്യ സ്പോൺസർ ജിബി പാറക്കൽ(ഓസ്റ്റിൻ)   തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.  ഫാ. ജോണിക്കുട്ടി  പുലിശ്ശേരിയുടെ  നേതൃത്വത്തിൽ ഏവരും ചേർന്ന്  ദീപം തെളിച്ചു കിക്കോഫ് നിർവഹിച്ചു.
 തദ്ദവസരത്തിൽ, എല്ലാ ഇടവകകൾക്കും, 2024 IPSF ആതിഥേയ ഇടവക, വികാരി ഫാ. ജോണിക്കുട്ടി സ്വാഗതവും ആശംസകളും  നേർന്നു.   “A Sound Mind In a Sound Body” എന്നതാണ്  ഫെസ്റ്റിന്റെ ആപ്തവാക്യം. സതേൺ റീജണിലെ ഇടവകകകളുടെ പരസ്പര സൗഹൃദത്തിനും പ്രത്യേകിച്ചു യുവജനങ്ങൾക്കു  ഒന്നുചേരുവാനുമുള്ള അവസരവുമാണെന്നു ഫാ.ജോണിക്കുട്ടി പുലിശ്ശേരി പറഞ്ഞു.
രൂപതാ ബിഷപ്പ് മാർ. ജോയ് ആലപ്പാട്ട്  സ്പോർട്സ് ഫെസ്റ്റിന് പ്രാർഥനാശംസകൾ അറിയിച്ചു.  കായിക മേളയിൽ  കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ, ഗാര്‍ലാന്‍ഡ്  സെന്റ്. തോമസ്  ഫൊറോന , ഹൂസ്റ്റൺ  സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോന,  പേർലാൻഡ് സെന്റ് മേരീസ് , ഒക്ലഹോമ ഹോളി ഫാമിലി, ഓസ്റ്റിൻ സെന്റ് അല്‍ഫോന്‍സാ , മക്അലന്‍ ഡിവൈന്‍ മേഴ്‌സി സീറോ മലബാര്‍ ചര്‍ച്ച്,  സാന്‍അന്റോണിയോ  സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ചർച്ച്‌ എന്നീ റീജനിലെ എട്ടു പാരീഷുകൾ   പങ്കെടുക്കും.
ക്രിക്കറ്റ്, സോക്കർ, ബാസ്കറ്റ് ബോൾ, വോളിബോൾ , ത്രോബോൾ , ബാറ്റ്മിന്റൺ , ടേബിൾ ടെന്നീസ്, കാർഡ്‌സ്,  ചെസ്സ്,  ക്യാരംസ്സ് , പഞ്ചഗുസ്തി, വടംവലി, ടെന്നീസ്, അമേരിക്കൻ ഫ്‌ളാഗ് ഫുട്‍ബോൾ  തുടങ്ങി 15  കായിക ഇനങ്ങളിൽ  കൊച്ചു കുട്ടികൾ മുതൽ  മുതിർന്നവർ വരെയുള്ളവർ  പങ്കെടുക്കും.  ഫോർട്ട് ബെൻഡ് എപിക് സെന്റർ മത്സരങ്ങൾക്ക്  വേദിയാകും.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments