സോളിഡാരിറ്റി.
മലപ്പുറം: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജന റാലിയും പൊതുസമ്മേളനവും നാളെ(വെള്ളിയാഴ്ച) വൈകീട്ട് 4.30 ന് മലപ്പുറത്ത് വെച്ച് നടക്കും.
പൊതുസമ്മേളനത്തിൽ ഡൽഹിയിൽ നിന്നുള്ള പ്രമുഖ ജേണലിസ്റ്റ് മീർ ഫൈസൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതിയംഗം ഡോ. അബ്ദുസ്സലാം അഹ്മദ്, നൂഹ് വംശഹത്യക്കിരയായ ഹരിയാന സ്വദേശി മുഹ്സിൻ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് സി ടി സുഹൈബ്, ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ഷിഹാബ് പുക്കോട്ടൂർ, സാമൂഹ്യ പ്രവർത്തകരായ അനൂപ് വി ആർ, ബി എസ് ബാബുരാജ്, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള, എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടികെ, ജി ഐ ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ. തമന്ന സുൽത്താന, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സി എച്ച് സാജിദ, സോളിഡാരിറ്റി ജില്ലാ പ്രസിഡൻ്റ് ഡോ. അബ്ദുൽ ബാസിത് പിപി എന്നിവർ പങ്കെടുക്കും.