ജോൺസൺ ചെറിയാൻ.
നരിക്കുനി സ്വദേശി ഷിബിന്‍ ലാലിനെ രാവിലെയാണ് ചുങ്കത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകളുടെ മാത്രം ഇടവേളയില്‍ ചുങ്കം സ്വദേശിയായ ശരത്തിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.സഹോദരങ്ങള്‍ക്കൊപ്പം ചുങ്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന ഷിബിന്‍ ലാലിനെ ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നാലെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.