Friday, February 13, 2026
HomeNewsസാഹിത്യോത്സവിന്റെ വെബ്സൈറ്റ്‌ ലോഞ്ചിങ്‌.

സാഹിത്യോത്സവിന്റെ വെബ്സൈറ്റ്‌ ലോഞ്ചിങ്‌.

ജോൺസൺ ചെറിയാൻ.

ഒക്ടോബർ 27 ന്‌ ദമ്മാമിൽ നടക്കുന്ന സൗദി ഈസ്റ്റ്‌ നാഷണൽ പ്രവാസി സാഹിത്യോത്സവിന്റെ വെബ്സൈറ്റ്‌ ലോഞ്ചിങ്‌ ലോക കേരള സഭാംഗം ആൽബിൻ ജോസഫ്‌ നിർവഹിച്ചു. നൂതന സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിൽ ശ്രദ്ധവെയ്ക്കുന്ന കലാസാംസ്കാരിക ആഘോഷം കൂടിയാണ് സാഹിത്യോത്സവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടു മാസമായി വിവിധ തലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന സാഹിത്യോത്സവിന്റെ ഗ്രാന്റ്‌ ഫിനാലെയാണ്‌ ദമ്മാമിൽ അരങ്ങേറുന്നത്‌. നാഷണൽ മത്സരം വരെയുള്ള സാഹിത്യോത്സവ് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും ചിത്രങ്ങളും സന്ദർശകരിലെത്തിക്കുന്നതോടൊപ്പം സാഹിത്യോത്സവിന്റെ‌ ചരിത്രവും കഴിഞ്ഞകാല ഓർമകളും ദൃശ്യങ്ങളും വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് സംഘാടകർ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments