വെൽഫെറെ പാർട്ടി മലപ്പുറം .
മലപ്പുറം: നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ട്രേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി നടത്തുന്ന രാപ്പകൽ സമരം സമാപിച്ചു.
ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡണ്ടും അരിപ്പ ഭൂസമര സമിതി നേതാവുമായ ശ്രീരാമൻ കൊയ്യാൻ മുഖ്യപ്രഭാഷണം നടത്തി. വൻകിട മുതലാളിമാർക്ക് ഒത്താശ ചെയ്തുകൊണ്ട് മാറി മാറി വരുന്ന സർക്കാറുകൾ വൻകിട മുതലാളിമാരെ തൃപ്തിപ്പെടുത്തുന്നതിനു വേണ്ടി നിയമ ഭേദഗതി വരുത്തി ആദിവാസികൾക്ക് വിതരണം ചെയ്യേണ്ട ഭൂമി കൈവശം വെക്കുകയും അത് മറ്റാവശ്യങ്ങൾക്ക് ഉപയാഗിക്കുകയും ചെയ്യുന്നു.
മുഴുവൻ ആദിവാസികൾക്കും അർഹമായ ഭൂമി ലഭിക്കുംവരെ വെൽഫെയർ പാർട്ടി ഭൂസമരവുമായി ശക്തമായി രംഗത്തുണ്ടാവുമെന്ന് സമാപനം കുറിച്ച് സംസാരിച്ച വെൽഫെയർ ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് പറഞ്ഞു.
സുന്ദർരാജ് മലപ്പുറം, കെവി സഫീർഷ, മുനീബ് കാരക്കുന്ന്,
ജംഷീൽ അബൂബക്കർ, ചന്ദ്രൻ മഞ്ചേരി, നസീറ ബാനു, രജിത മഞ്ചേരി, ഇബ്രാഹിംകുട്ടി മംഗലം, കൃഷ്ണൻ കുനിയിൽ, റജീന ഇരിമ്പിളിയം, ബിന്ദു പരമേശ്വരൻ, ഷുക്കൂർ മാസ്റ്റർ, അഡ്വ അമീൻ ഹസൻ, മജീദ് ചാലിയാർ തുടങ്ങിയവർ സംസാരിച്ചു.