Thursday, January 16, 2025
HomeKeralaസയണിസ്റ്റ് ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക - സോളിഡാരിറ്റി പ്രചരണ വാഹനജാഥയ്ക്ക് കൊണ്ടോട്ടിയിൽ സമാപനം.

സയണിസ്റ്റ് ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക – സോളിഡാരിറ്റി പ്രചരണ വാഹനജാഥയ്ക്ക് കൊണ്ടോട്ടിയിൽ സമാപനം.

സോളിഡാരിറ്റി.

കൊണ്ടോട്ടി: സയണിസ്റ്റ് ഹിന്ദുത്വ വംശീയതയ്ക്കെതിരിൽ അണിചേരുക എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി മലപ്പുറം ജില്ലാ കമ്മിറ്റി ഒക്ടോബർ 18,19,20,21 തീയതികളിലായി സംഘടിപ്പിച്ച പ്രചരണ വാഹനജാഥയുടെ സമാപനം കൊണ്ടോട്ടിയിൽ നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻ്റ് ഡോ. നഹാസ് മാള സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. വർഗീയതയും വംശീയതയും ലോകത്തിനു നൽകിയത് ദുരിതങ്ങൾ മാത്രമാണെന്നും മനുഷ്യനെ മനുഷ്യനായി കാണുന്ന ദർശനങ്ങൾക്ക് മാത്രമേ വംശീയതക്കെതിരെ പൊരുതാൻ സാധിക്കൂ എന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു. ഇസ്രായിയിലെ സയണിസ്റ്റ് ഭരണകൂടം ഫലസ്തീൻ ജനതയ്ക്ക് മേൽ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടിനെ  പ്രതിരോധിക്കുന്ന ഹമാസും ഫലസ്തീൻ ജനതയും ലോകത്തിന് പുതുചരിതം തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. എസ്ഐഒ ജില്ലാ പ്രസിഡൻറ് തഹ് സീൻ മമ്പാട് ജി ഐ ജില്ലാ പ്രസിഡണ്ട് ജന്നത്ത് ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല  പ്രസിഡൻറ് സാജിത സി എച്ച് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നാലു ദിവസമായി ജില്ലയിൽ നടന്ന പ്രചരണ വാഹന ജാഥാ സമാപനത്തിൽ ജാഥാ ക്യാപ്റ്റൻ അജ്മൽ കെ പി സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ സ്വാഗതവും വാഹനജാഥ ഡയറക്ടർ സാബിഖ് വെട്ടം നന്ദിയും പറഞ്ഞു. ജില്ല സെക്രട്ടറിമാരായ ഹാരിസ് പടപ്പറമ്പ്, ഹസനുൽ ബന്ന , യുസ്ർ മഞ്ചേരി, അബ്ദുൽ വാഹിദ്, അമീൻ വേങ്ങര, യാസിർ മഠത്തിൽ , സഫീദ് പൊന്നാനി, ഷബീർ വടക്കാങ്ങര , ജുബൈർ വണ്ടൂർ എന്നിവർ നേതൃത്വം നൽകി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments