Thursday, January 16, 2025
HomeAmericaഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ്.

ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായ്ക്ക് മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവ്.

ഷാജി രാമപുരം.

ന്യൂയോർക്ക് : മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ ആദരവുകൾ ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

ന്യൂയോർക്കിൽ എത്തിച്ചേർന്ന ഡോ.മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസന  അരമനയിൽ എത്തിയാണ് ബിഷപ് ഡോ. മാർ ഫിലക്സിനോസ്  ഭദ്രാസനത്തിന്റെ ആദരവുകൾ അറിയിച്ചത്. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയും ഒപ്പം ഉണ്ടായിരുന്നു.

മാർത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ്  ഭദ്രാസനാധിപനെയും, ഭദ്രാസന സെക്രട്ടറിയെയും മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ്‌ ഭദ്രാസനാധിപൻ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്താ സ്വീകരിച്ചു.

ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് മുൻപ്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായോടൊപ്പം കോട്ടയത്തെ FFRRC തിയോളജിക്കൽ സെമിനാരിയിൽ ഫാക്കൽറ്റികൾ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments