ഷമീം അപ്.
സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.
ഫോട്ടോ: എസ്.ഐ.ഒ സ്ഥാപകദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രസിഡന്റ് തഹ്സീൻ മമ്പാട് പതാകയുയർത്തികൊണ്ട് നിർവഹിക്കുന്നു .