സോളിഡാരിറ്റി.
ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക സോളിഡാരിറ്റി സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ഒക്ടോബർ 27ന് മലപ്പുറത്ത് വെച്ച് നടക്കുന്ന യുവജന പ്രതിരോധം; ജില്ലാ റലിയുടെ പ്രചരണാർഥം ഒക്ടോബർ 18,19,20,21 തിയതികളിൽ സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് തിരൂരിൽ തുടക്കമായി.വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പ്രസിഡൻ്റ് ഡോ..അബ്ദുൽ ബാസിത് പിപി ജാഥാ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ഛു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം ഹംസ ഉമരി ആശംസകൾ നേർന്നു. ജാഥാ ഡയറക്ടർ സാബിഖ് വെട്ടം, അസിസ്റ്റൻ്റ് ഡയറക്ടർ യാസിർ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന തിരൂർ, അമീൻ വേങ്ങര, യുസ്ർ മഞ്ചേരി, ഹാരിസ് പടപ്പറമ്പ്, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി.