ഫ്രറ്റേർണിറ്റി മലപ്പുറം.
മലപ്പുറം : വിധേയപ്പെടാത്ത വിദ്യാർത്ഥിത്വം ആത്മാഭിമാനത്തിന്റെ രാഷ്ട്രീയം എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ നയിക്കുന്ന ക്യാമ്പസ് കാരവനിന് തുടക്കമായി. രാവിലെ 9 മണിക്ക് പി എസ് എം ഓ കോളേജിൽ വെച്ച് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
വിവിധ സ്ഥലങ്ങളിൽ വെൽഫെയർ പാർട്ടി മണ്ഡലം, പഞ്ചായത്ത് ഭാരവാഹികൾ ജംഷീൽ അബൂബക്കർ ഹാരാർപ്പണം ചെയ്തു
ക്യാമ്പസ് കാരവന്റെ ആദ്യ ദിനത്തിൽ ഗവണ്മെന്റ് കോളേജ് മലപ്പുറം, അൽ ജാമിഅ ആർട്സ് ആൻഡ് സയൻസ് കോളേജ് പൂപ്പലം , പോളിടെക്‌നിക് കോളേജ് അങ്ങാടിപ്പുറം, നസ്ര കോളേജ് എന്നീ കോളേജുകൾ സന്ദർശിച്ചു.
ജനറൽ സെക്രട്ടറി ബാസിത് താനൂർ, ജില്ലാ വൈസ് പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ, ഷാറൂൺ അഹമ്മദ്, ഫയാസ് ഹബീബ്, സുജിത്, നുഹാ മറിയം, ലമീഹ്, തുടങ്ങിയവർ സംസാരിച്ചു.