ജോൺസൺ ചെറിയാൻ.
അടുത്തവര്‍ഷം ഏപ്രില്‍ 28 വരെയാണ് പുതിയ സീസണ്‍ അരങ്ങേറുക. ഇന്ന് മുതല്‍ ദുബായിലെ വൈകുന്നേരങ്ങള്‍ വിസ്മയഗ്രാമത്തിലേക്ക് ചുരുങ്ങും. മുന്‍വര്‍ഷങ്ങളേക്കാള്‍ ഒരാഴ്ച നേരത്തെയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് തുറക്കുന്നത്.വാരാന്ത്യങ്ങളൊഴികെ എല്ലാദിവസവും വൈകുന്നേരം നാലു മുതല്‍ 12 വരെയാണ് നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. വാരാന്ത്യങ്ങളില്‍ ഗ്ലോബല്‍വില്ലേജ് പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും.