ജോൺസൺ ചെറിയാൻ.
ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ നിന്ന് നിരവധി പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. ഹമാസിന്റെ ആക്രമണത്തിനു പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രയേല്‍ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്.ആക്രമണം കടുപ്പിച്ച ഇസ്രയേല്‍ ഗാസയിലേക്കുള്ള ജലവിതരണവും വൈദ്യുതി, ഭക്ഷണം വിതരണത്തിലും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ‘ഇസ്രയേലില്‍ നിന്നുള്ള ബന്ദികള്‍ മടങ്ങിയെത്തുന്നതുവരെ ഗാസയിലെ ഒരു ഇലക്ട്രിക് സ്വിച്ച് പോലും ഓണാകില്ല, വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല’ മന്ത്രി പ്രസ്തവാനയില്‍ വ്യക്തമാക്കി.