ജോൺസൺ ചെറിയാൻ.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് അയോധ്യ പൊലീസ് കേസെടുത്തത്. പുണ്യ നദിയായ സരയുവിനെ അനാദരിച്ചു എന്നും മതവികാരം വ്രണപ്പെടുത്തിയെന്നും തീർത്ഥാടകർ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ്.‘ജീവൻ മേ ജാനേ ജാനാ’ എന്ന ബോളിവുഡ് ഗാനത്തിനൊപ്പം ചുവട് വയ്ക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ തീർത്ഥാടകരും മതവിശ്വാസികളും യുവതിക്കെതിരെ രംഗത്തുവന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തിയാണെന്നും ആരാധനാലയങ്ങളിൽ ഇത്തരം രീതികൾ അനുവദിക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് യുപി പൊലീസ് കേസെടുത്ത് അന്വേഷണം.