ജോൺസൺ ചെറിയാൻ.
ട്രെയിൻ ഡൽഹിയിൽ നിന്ന് പട്‌നയിലേക്ക് പോവുകയായിരുന്നു. ബക്സർ ജംഗ്ഷനിൽ നിന്ന് പട്നയിലേക്ക് പുറപ്പെട്ടു. തുടർന്ന് രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷനു സമീപമെത്തിയ ട്രെയിൻ പാളം തെറ്റുകയായിരുന്നു. അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകളുടെ സർവീസ് നിർത്തി. ബക്‌സറിൽ നിന്ന് അറയിലേക്കും തുടർന്ന് പട്‌നയിലേക്കും ട്രെയിൻ നിർത്തിയതായി റിപ്പോർട്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.