ജോൺസൺ ചെറിയാൻ.
2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. 2019 ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിനോടുള്ള മധുര പ്രതികാരം കൂടിയാണ് ന്യൂസിലാൻഡിൻ്റെ ഈ ജയം.ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ രവീന്ദ്രയുമാണ് തിളങ്ങിയത്. കോൺവെ 121 പന്തിൽ 152 റൺ നേടിയപ്പോൾ രചിൻ 96 പന്തിൽ നിന്ന് 123 റൺ നേടി. ഓപണർ വിൽ യുങ്ങിനെ ആദ്യ പന്തിൽ പുറത്താക്കി സാം കറൺ ന്യൂസിലാൻഡിനെ ഞെട്ടിച്ചെങ്കിലും പിന്നീടൊരു വിക്കറ്റെടുക്കാൻ ഇംഗ്ലണ്ട് ബൗളർമാർക്ക് കഴിഞ്ഞില്ല.