ജോൺസൺ ചെറിയാൻ.
തൃശൂരിൽ മാള പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം. കുഴൂർ സൗത്ത് താണിശേരി തേക്കിനിയത് വിനോദ് (43) ആണ് സ്റ്റേഷനിൽ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്ന് വൈകിട്ട് ഏകദേശം ആറരയോടെയാണ് സംഭവം.ഭാര്യയെ മർദിച്ചെന്ന പരാതിയിലാണ് വിനോദിനെ മാള സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതിനിടെ ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. തുടർന്ന് വിനോദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇയാൾ അപകട നില തരണം ചെയ്തിട്ടുണ്ട്.