ജോൺസൺ ചെറിയാൻ.
പാലക്കാട് : പന്നിയങ്കര പന്തലാംപാടത്ത് പേവിഷ ബാധയേറ്റ തെരുവ് നായ നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേല്പിച്ചു. പ്രദേശവാസിയായ ദേവസ്യ ജോസഫിൻ്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടിയ്ക്കും സമീപത്തെ വീടുകളിലെ താറാവ്, നായക്കുട്ടികൾ എന്നിവയ്ക്കുമാണ് കടിയേറ്റത്. വിദ്യാർത്ഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസത്രങ്ങൾ കടിച്ചു പറിച്ചു.