ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഞായറാഴ്ച വരെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരും. സംസ്ഥാനത്ത് അങ്ങിങ്ങായി ഇടത്തരം മഴയ്ക്കാണ് സാധ്യത. തുലാവർഷാരംഭത്തിൻ്റെ മുന്നോടിയായി തിങ്കളാഴ്ച മുതൽ വടക്കൻ കേരളത്തിലും മലയോര മേഖലയിലും ഇടി / മിന്നലോടു കൂടിയ മഴ ആരംഭിക്കാൻ സാധ്യതയുണ്ട്. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കർണാടക തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.