ജോൺസൺ ചെറിയാൻ.
ജമ്മു കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംശയാസ്പദമായ നീക്കത്തെക്കുറിച്ചുള്ള വിവരത്തെത്തുടർന്ന് സൈന്യത്തിന്റെയും ജമ്മു കശ്മീർ പൊലീസിന്റെയും സംയുക്ത സംഘം തിങ്കളാഴ്ച കലക്കോട്ട് മേഖലയിലെ ബ്രോ, സൂം വനമേഖലകൾ വളഞ്ഞിരുന്നു. തെരച്ചിലിനിടെ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഇതോടെയാണ് സൈന്യം തിരിച്ചടിച്ചത്.