ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കാൻ സാധ്യത. മലയോര മേഖലയിൽ ജാഗ്രത തുടരണമെന്ന് അധികൃതർ നിർദേശം നൽകി. മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.അതേസമയം, ഇന്നൊരു ജില്ലയിലും മഴമുന്നറിയിപ്പ് നൽകിയിട്ടില്ല. നാളത്തോടെ മഴ ദുർബലമായി വരണ്ട അന്തരീക്ഷ സ്ഥിതിയിയിലേക്ക് മാറാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.