ജോൺസൺ ചെറിയാൻ.
ഏഷ്യൻ ഗെയിംസിൽ ചരിത്രമെഴുതി ഇന്ത്യയുടെ ടേബിൾ ടെന്നീസ് വനിതാ താരങ്ങൾ. വനിതാ ഡബിൾസിൽ സുതീർത്ഥ മുഖർജി-അയ്ഹിക മുഖർജി സഖ്യത്തിന് വെങ്കലം. സെമിഫൈനലിൽ ഉത്തരകൊറിയയുടെ ചാ സുയോങ്-പാക് സുഗ്യോങ് സഖ്യത്തോട് പൊരുതി വീണു.ഏഴ് ഗെയിം നീണ്ട ത്രില്ല പോരാട്ടത്തിനൊടുവിലാണ് സുതീർത്ഥ-അയ്ഹിക പരാജയപ്പെട്ടത്. ജയത്തോടെയാണ് ഇന്ത്യൻ വനിതകളുടെ തുടക്കം. ആദ്യ ഗെയിം 11-7ന് സുതീർത്ഥ-അയ്ഹിക സഖ്യം നേടി. പിന്നീട് ഇഞ്ചോടിഞ്ച് പോരാട്ടമാണ് കൊറിയൻ ജോഡികൾ നടത്തിയത്.