ജോൺസൺ ചെറിയാൻ.
ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി.സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. നോയിഡ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പൊലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പരാതിയെ തുടര്‍ന്ന് പൊലീസുകാരായ രാകേഷ് കുമാര്‍, ദിഗംബര്‍ കുമാര്‍, എന്നിവര്‍ക്കെതിരെയും പേരറിയാത്ത് മറ്റൊരു പൊലീസുകാരനെതിരെയും കേസെടുത്തിട്ടുണ്ട്.