ജോൺസൺ ചെറിയാൻ.
പാലക്കാട്: വൈദ്യുതക്കെണിയില്‍ രണ്ടുജീവനുകള്‍ പൊലിഞ്ഞതോടെ, തുടക്കംമുതല്‍ തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പ്രതി നടത്തിയെന്ന് പോലീസ്. തിങ്കളാഴ്ച രാവിലെ വയലില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടെങ്കിലും ആരോടും പറഞ്ഞില്ല. വരമ്പില്‍ ഒളിപ്പിച്ച്, രാത്രിയോടെ ഒറ്റയ്ക്ക് കുഴിയെടുത്ത് മൊഴി. കൃഷി നോക്കാനെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടതെന്നും പരിഭ്രാന്തനായതോടെയാണ് രണ്ടു മൃതദേഹങ്ങളും വരമ്പോരത്തേക്കു മാറ്റി ഇലകളടക്കം ഉപയോഗിച്ചുമൂടി തിരിച്ചുപോയെന്നും സ്ഥലമുടമ ആനന്ദ്കുമാര്‍ പോലീസിനോടു പറഞ്ഞു.