Thursday, December 12, 2024
HomeGulfകുട്ടിക്ക് വിമാനത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതി; നഷ്ടപരിഹാരം നല്‍കി സ്‌പൈസ് ജെറ്റ്.

കുട്ടിക്ക് വിമാനത്തില്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതി; നഷ്ടപരിഹാരം നല്‍കി സ്‌പൈസ് ജെറ്റ്.

ജോൺസൺ ചെറിയാൻ.

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്ന പരാതിയില്‍ വിമാനക്കമ്പനി നഷ്ടപരിഹാരം അനുവദിച്ചു. കോഴിക്കോട്-ജിദ്ദ വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിച്ചില്ലെന്നായിരുന്നു യാത്രക്കാരിയുടെ പരാതി. മുപ്പത്തിമൂവായിരം രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്.കോഴിക്കോട്-ജിദ്ദ സ്‌പൈസ് ജെറ്റ് വിമാനത്തില്‍ ഇരിക്കാന്‍ സീറ്റ് ലഭിക്കാത്ത സംഭവത്തില്‍ വിമാനക്കമ്പനി ക്ഷമ ചോദിക്കുകയും നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തതായി പരാതിക്കാരി അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ പ്രയാസത്തില്‍ ക്ഷമാപണം നടത്തിയ സ്‌പൈസ് ജെറ്റ് 33,000 രൂപയുടെ വൗച്ചര്‍ ഇഷ്യൂ ചെയ്തു. ഭാവിയില്‍ സ്‌പൈസ് ജെറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഉപയോഗിക്കാവുന്ന രീതിയിലാണ് വൗച്ചര്‍ അനുവദിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരോടും ട്രാവല്‍ ഏജന്‍സിയോടും വിശദീകരണം ചോദിച്ച ശേഷമാണ് നഷ്ടപരിഹാരം അനുവദിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments