ജോൺസൺ ചെറിയാൻ.
ഇന്ത്യയില്‍ മറ്റൊരു ക്രിക്കറ്റ് സ്‌റ്റേഡിയം കൂടി വരുന്നു. മറ്റന്നാൾ വാരണാസിയിലെ ഗഞ്ചാരിയില്‍ അത്യാധുനിക സംവിധാനങ്ങളോട് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിടുന്നത്. 450 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ഏകദേശം 30,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്‌റ്റേഡിയമാണ് വാരണാസിയില്‍ ഒരുക്കുക. മോദിയുടെ പാര്‍ലമെന്റ് മണ്ഡലത്തിലാണ് സ്‌റ്റേഡിയമെന്ന സവിശേഷതയുമുണ്ട്.
നിര്‍ദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുന്‍ഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കുമെന്ന് സ്‌റ്റേഡിയത്തിന്റെ രൂപത്തെ കുറിച്ച് ഡിവിഷണല്‍ കമ്മീഷണര്‍ കൗശല്‍ രാജ് ശര്‍മ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.