ജോൺസൺ ചെറിയാൻ.
നാസയുടെ ഛിന്നഗ്രഹ സാമ്പിള്‍ ശേഖരണ ദൗത്യം വിജയം. ബെന്നു ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഒസിരിസ് റെക്‌സ് തിരിച്ചെത്തി. യുഎസിലെ യൂട്ടോ മരുഭൂമിയിലെ ടെസ്റ്റിങ് റേഞ്ചിലാണ് ഒസിരിസ് വീണത്. ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു.ഏഴ് വര്‍ഷം നീണ്ട പഠനമാണ് വിജയകരമായി പൂര്‍ത്തിയായിരിക്കുന്നത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്. സൗരയൂഥത്തിലെ ഏറ്റവും അപകടകരമായ പാറ എന്നറിയപ്പെടുന്ന ബെന്നുവിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ഈ സ്‌പേസ് ക്രാഫ്റ്റിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ശാസ്ത്രലോകം കണക്കുകൂട്ടുന്നത്.