Sunday, December 1, 2024
HomeKeralaഷോക്കടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ മെഴുകുതിരി കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം.

ഷോക്കടിപ്പിക്കുന്ന ഭരണകൂടത്തിനെതിരെ മെഴുകുതിരി കത്തിച്ച് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം.

വെൽഫെയർ പാർട്ടി.

അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഷോക്കടിപ്പിക്കുന്ന എൽ ഡി എഫ് സർക്കാറിന്റെ ജനദ്രോഹഭരണത്തിനെതിരെ അങ്ങാടിപ്പുറം ടൗണിൽ മെഴുകുതിരി കത്തിച്ച്  പ്രതിഷേധം സംഘടിപ്പിച്ചു.
 പ്രതിഷേധം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി കാദർ അങ്ങാടിപ്പുറം ഉദ്ഘാടനം ചെയ്തു
അഴിമതിയും സ്വജന പക്ഷപാതവും കൊണ്ട് അരങ്ങു തകർക്കുന്ന പിണറായി സർക്കാർ വൈദ്യുതി ചാർജ് വർദ്ധനവിലൂടെ ജനങ്ങളുടെ  നെഞ്ചത്തേക്ക് വീണ്ടും വീണ്ടും ഷോക്കടിപ്പിക്കുകയാണ്    വിവിധ നികുതി വർദ്ധനവുകളിലൂടെ യും അവശ്യസാധന വില വർദ്ധനവിലൂടെയും ജനങ്ങൾ പ്രയാസപ്പെടുമ്പോൾ വീണ്ടും
പിണറായി സർക്കാർ പൊതുജനത്തെ  കൊള്ളയടി ക്കുകയാണ് ഇതിനെതിരെ പൊതുജനം
ശക്തമായ ജനകീയ പ്രതിരോധം തീർത്തേപറ്റൂ എന്ന് അദ്ദേഹം പറഞ്ഞു..
 വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സൈതാലി വലമ്പൂർ അധ്യക്ഷതവഹിച്ചു.
 സെക്രട്ടറി ശിഹാബ് മാസ്റ്റർ, സക്കീർ  അരിപ്ര, നസീമ മതാരി, ആഷിക് ചാത്തോലി, അരിപ്ര രണ്ടാം വാർഡ് മെമ്പർ സ്വാലിഹ നൗഷാദ്,തുടങ്ങിയവർ സംസാരിച്ചു.
 നൗഷാദ് അരിപ്ര,റഹ്മത്തുള്ള, അബ്ദുൽ മനാഫ്, ഷാജിദ് പൂപ്പലം, അനീസ് പി,മുഹമ്മദാലി സി ടി, ഹമീദ് കട്ടുപ്പാറ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി..
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments