Friday, November 29, 2024
HomeAmericaഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി.

ബിനോയ് സ്റ്റീഫൻ.

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, സെപ്റ്റംബർ 10 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാര നിർഭരമായ യാത്രയപ്പ് നൽകി.
പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ  ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയവും മറ്റ് അനവധി ദൈവാലയങ്ങളും നോർത്ത് അമേരിക്കയിൽ സ്ഥാപിക്കുകയും അത് ഏറ്റവും ഫലപ്രദമായി ഇടവകയായി പ്രവർത്തിപ്പിപ്പിക്കുകയും ചെയ്ത് ഒരുപക്ഷെ ഏറ്റവും അധികം ക്നാനായ ഇടവകാംഗങ്ങളുള്ള ഹൂസ്റ്റൺ സെന്റ്. മേരീസ് ഫൊറോനാ ദൈവാലയത്തിലേക്ക് സ്ഥലം മാറുകയും ചെയ്യുന്ന മുത്തോലത്തച്ചന് ഫൊറോനാ ദൈവാലയംഗങ്ങൾ സമാനതകളില്ലാത്ത യാത്രയയപ്പ് നൽകി. ദൈവത്തെയും സഭയെയും ദൈവജനത്തെയും ശുശ്രൂഷിക്കുന്നതാണ് ഇടവകവൈദികരുടെ ദൗത്യം. അങ്ങനെ തന്‍റെ ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ട ഇടവകയെ ഭൗതികമായും ആത്മീയമായും ഉയരങ്ങളിലെത്തിക്കാന്‍ മുത്തോലത്തച്ചൻ ഏറെ അദ്ധ്വാനിക്കുകയും  സാമ്പത്തികാഭിവൃദ്ധിയില്‍ എത്തിക്കുകയും ചെയ്തു.
ക്രിസ്റ്റീന മുത്തോലവും സാനിയ കോലടിയും ചേർന്ന് ഈശ്വര പ്രാർത്ഥന ഗാനാലാപനത്തോടെ ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സാബു മുത്തോലം സ്വാഗതം ആശംസിച്ചു. അനേകം പ്രതിസന്ധികളേയും പ്രതിബന്ധങ്ങങ്ങളെയും അതിജീവിച്ച്  ഷിക്കാഗോ തിരുഹ്യദയ ദൈവാലയവും മറ്റ് അനവധി ദൈവാലയങ്ങളും അതിനോടനുബന്ധിച്ച് സെമിത്തേരി, റെക്ടറി എന്നിവകളും സ്ഥാപിച്ചത്, മുത്തോലത്തച്ചന്റെ ദീർഹ വീക്ഷണവും സമുദായ സ്നേഹവും ഒന്നു കൊണ്ടുമാത്രമാണെന്നും ഊർജസ്വലതയും, മികച്ച ആശയങ്ങളും ഉള്ള, കർമ്മ നിരതയിൽ മുടിചൂടാമന്നനും, ക്നാനായത്തത്തിലെ ഭീഷ്മാചാര്യൻ, ചിക്കാഗോ രൂപതയുടെ രൂപീകരണത്തിൽ പ്രധാന സ്ഥാനം വഹിച്ച, നോർത്ത് അമേരിക്കയിലെ ക്നാനായതിന്റെ സർവാധിപനും, ക്നാനായ ചരിത്ര പണ്ഡിതനും, സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റിയുടെ ആത്മീയ ഗുരുവും, ലീഡർഷിപ്പിൽ ക്നാനായ രൂപതയിലെ ഉന്നത സ്ഥാനീയനും, ക്നാനായോളജി രൂപീകരണത്തിലെ പ്രധാന വ്യക്തിയാണെന്നും, അച്ചൻറെ സേവനങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്നും മാത്യുകയും പ്രചോദനവുമാണെന്നും യാത്രയയപ്പ് സംഗമത്തില്‍ പങ്കെടുത്തു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. പ്രവാസി ക്നാനായക്കാരുടെ ഈറ്റില്ലമായ ചിക്കാഗോയിൽ 17 വര്ഷം ഇടവക വികാരിയായി ഏറെ സുത്യർഹമായി സേവനം അനുഷ്‌ടിച്ച, ഒരുപക്ഷെ ക്നാനായ സമുദായത്തിലെ ഈ ഏക ഇടയന്  ഏറെ ആദരവോടെയും അതിലേറെ സ്നേഹോഷ്മളമായാണ് ഇടവക സമൂഹം യാത്രയയച്ചത്. ചാപ്ലിനായി ആഴ്ചയിൽ 40 മണിക്കൂർ ജോലിയും, ആത്മീയ ശുശ്രൂഷകളും, ജനപ്രിയവും, ബൈബിൾ അധിഷ്ഠിതവുമായ അനേകം പുസ്തകളെഴുതിയ രചയിതാവായും, മിഷിനറി പ്രവർത്തകരെ സഹായിക്കുകയും, ആതുരസേവനങ്ങളും, പ്രത്യേകിച്ച് തനിക്കു പിതൃസ്വത്തായി ചേർപ്പുങ്കലിൽ ലഭിച്ച വിലപിടിപ്പുള്ള സ്ഥലം കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിക്കു കൈമാറിയ മുത്തോലത്തച്ചൻ അതോടനുബന്ധമായി കൂടുതൽ സ്ഥലം വാങ്ങി നല്കുകയും അവയിൽ അഗാപ്പെ ഭവൻ, അന്ധബധിരരുടെയും ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ബാധിച്ച ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനുവേണ്ടി നിർമ്മിച്ച ഗുഡ് സമരിറ്റൻ സെന്റർ, ഇതിൻറെ തുടർച്ചയായ നടത്തിപ്പിനാവശ്യമായ പണം സ്വരൂപിക്കുന്നതിനുവേണ്ടി സ്ഥാപിച്ച മുത്തോലത്ത് ഓഡിറ്റോറിയം, ഇമ്പാക്ട് സെന്റർ എന്നിവ ക്നാനായക്കാരുടെ മാത്രമല്ല മറ്റ് മതസ്ഥരുടെയും ആദരവിനും പ്രശംസകൾക്കും പാത്രമായി.  ഫാമിലി മിനിസ്ട്രി കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി, ചെറുപുഷ്പ മിഷൻലീഗിനെ പ്രതിനിധീകരിച്ച് ആരോൺ ഓളിയിൽ, മുൻ ഡി. ആർ. ഇയും പാരിഷ് കൗൺസിൽ അംഗവുമായ ടീന നെടുവാമ്പുഴ, റെവ. ഫാ. ജോണ്സ് ചെറുനിലത്ത്, പി.ആർ.ഒയും സെന്റ് വിൻസെന്റ് ഡീപോൾ സൊസൈറ്റി പ്രസിഡന്റുമായ ബിനോയി കിഴക്കനടിയിൽ, വിമെൻസ് മിനിസ്ട്രി കോർഡിനേറ്റർ ഷീബ മുത്തോലം, മെൻസ് മിനിസ്ട്രിയെ പ്രതിനിധീകരിച്ച് ലിൻസ് താന്നിച്ചുവട്ടിൽ, സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ട്രസ്റ്റി കോർഡിനേറ്റർ സാബു കട്ടപ്പുറം, സീറോ മലങ്കര റീത്തിനെ പ്രതിനിധീകരിച്ച് മോളമ്മ തോട്ടിച്ചിറയിൽ, സൗണ്ട് എൻജിനീയറും പ്രയർ ഗ്രൂപ്പ് കോർഡിനേറ്ററുമായ സൂരജ് കോലടി, കൊയർ ഗ്രൂപ്പ് കോർഡിനേറ്റർ സജി മാലിത്തുരുത്തേൽ, ജോയി കുടശ്ശേരിൽ, രൂപത പാസ്റ്ററൽ കൗൺസിൽ മെമ്പർ ജെയ്‌മോൻ നന്ദിക്കാട്ട് എന്നിവർ അച്ഛൻ ചെയ്ത സേവനങ്ങൾക്ക് നന്ദി പറയുകയും, ഭാവിയിലെ പ്രവർത്തനങ്ങൾക്ക് എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു. റോയി കണ്ണോത്തറ എഴുതി ജോയി കുടശ്ശേരിൽ പരിഷ്കരിച്ച മുത്തോലച്ചനുവേണ്ടിയുള്ള ഗാനാലാപനം ഏറെ ഹ്യദ്യമായി. ഇടവകാംഗങ്ങൾ സ്വമനസ്സാലെ നൽകിയ സമ്മാനത്തുക കൈക്കാരന്മാരോടൊപ്പം ജേക്കബ് പുല്ലാപ്പള്ളിയിൽ, കുര്യൻ ചെറിയാൻ കളപ്പുരക്കൽ കരോട്ട്  എന്നിവർ ചേർന്ന് മുത്തോലത്തച്ചന് സമ്മാനിച്ചു. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ചക്കാലത്തൊട്ടിയിൽ, മാത്യു ഇടിയാലി, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ജിതിൻ ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടിയിൽ, സുജ ഇത്തിത്തറ എന്നിവർ ചേർന്ന് ഫലകം കൊടുത്ത് ആദരിച്ചു.
മുത്തോലത്തച്ചൻ മറുപടി പ്രസംഗത്തിൽ ഹ്യദയാംഗമമായ ഈ യാത്രയയപ്പിൽ താൻ ഏറെ വിനയാന്വതനായെന്നും, താൻ യേശുവിനെ ജറൂസലേം ദൈവാലയത്തിലേക്ക് വഹിച്ച കഴുതയെപ്പോലെയാണെന്നും, ദൈവമഹത്വത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിൽ എന്നെ സഹായിച്ചപ്പോൾ നിങ്ങൾ എനിക്കല്ല മറിച്ച് ദൈവത്തിനുവേണ്ടിയാണ് ചെയ്തതെന്നും, അതിന് ദൈവം ഏറെ പ്രതിഫലം നല്കട്ടെയെന്നും 43 സംവത്സരത്തിലെ തൻറെ വൈദീകസേവനങ്ങളിൽ 20 വർഷം ചെലവഴിച്ച ഷിക്കാഗോയാണ് തൻറെ ജീവിതത്തിലേറെക്കാലം ജീവിച്ച സ്ഥലമെന്നും, ഫൊറോനാഗങ്ങളോടുള്ള ഹ്യദയബന്ധം അനുസ്മരിക്കുകയും ചെയ്തു. തന്നെ സഹായിച്ചിട്ടുള്ളവർക്കുവേണ്ടി മാത്രമല്ല ദോഹിച്ചവർക്കുവേണ്ടിയും താൻ പ്രാർത്‌ഥിക്കുന്നുണ്ടെന്നും, തുടർന്നുള്ള കാലങ്ങളിൽ ഇടവാംഗങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമെന്നും, അച്ഛൻറെ പ്രവർത്തങ്ങളിൽ എല്ലാവരുടെയും  പ്രാർത്ഥനയും സഹായവും അഭ്യർത്തിക്കുകയും ചെയ്തു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments