Saturday, July 27, 2024
HomeIndiaപ്രതീക്ഷ ഉയർത്തി ട്രാൻസ്പ്ലാൻറ് പരീക്ഷണം.

പ്രതീക്ഷ ഉയർത്തി ട്രാൻസ്പ്ലാൻറ് പരീക്ഷണം.

ജോൺസൺ ചെറിയാൻ.

പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ 2 മാസത്തോളം പ്രവർത്തിച്ചു. മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ ഉള്ളിലാണ് പന്നിയുടെ കിഡ്‌നി രണ്ട് മാസത്തോളം പ്രവർത്തിച്ചത്. NYU ലാങ്കോൺ ഹെൽത്തിലെ ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ. റോബർട്ട് മോണ്ട്‌ഗോമറിയുടെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണം ബുധനാഴ്ച അവസാനിച്ചു. പന്നിയുടെ വൃക്ക നീക്കം ചെയ്യുകയും മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബത്തിന് തിരികെ നൽകുകയും ചെയ്തു.ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനുള്ളിൽ പ്രവർത്തിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. യുഎസിന്റെ അവയവ ദൗർലഭ്യം പരിഹരിക്കുന്നതിന് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മാറ്റിവയ്ക്കുന്ന പരീക്ഷണം നിർണായകമാണെന്ന് കരുതുന്നു. 1,00,000-ത്തിലധികം ആളുകൾ നിലവിൽ അവയവങ്ങൾക്കായുള്ള വെയിറ്റിംഗ് ലിസ്റ്റിലാണ്. അവരിൽ ഭൂരിഭാഗത്തിനും വൃക്ക ആവശ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments