Saturday, July 27, 2024
HomeKeralaഅവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ.

അവകാശ രേഖയ്‌ക്കൊപ്പം വളയും പുത്തൻ വസ്ത്രങ്ങളും നൽകി ദിവ്യ എസ് അയ്യർ.

ജോൺസൺ ചെറിയാൻ.

ജീവിതത്തിൽ പുത്തൻ പ്രതീക്ഷകളുമായി പത്തനംതിട്ട സ്വദേശി ജ്യോതി. ഭിന്നശേഷിക്കാരിയായ ജ്യോതിയെ കാണാൻ ജില്ലാ കളക്ടർ ഡോക്ടർ ദിവ്യ എസ് അയ്യർ നേരിട്ടെത്തി. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ജ്യോതിക്ക് ലഭ്യമാക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ജന്മനാ ഭിന്നശേഷിയുള്ള ജ്യോതിയുടെയും സഹോദരി ഗിരിജയുടെയും ജീവിത ദുരിതത്തെക്കുറിച്ച് അറിഞ്ഞാണ് കളക്ടർ ദിവ്യ അവരെ കാണാനെത്തിയത്. ഭർത്താവും സഹോദരനും ഉപേക്ഷിച്ചുപോയിട്ടും തന്നാലാകുന്ന പോലെ കൂലിപ്പണി ചെയ്താണ് ഗിരിജ സഹോദരിയെ നോക്കുന്നത്. സ്വന്തം കാര്യങ്ങൾ പോലും വേറെ ഒരാളുടെ സഹായമില്ലാതെ ജ്യോതിക്ക് ചെയ്യാൻ സാധിക്കില്ല. ജ്യോതിയ്ക്ക് കൂട്ടിന് രണ്ട് വളർത്തു നായകളെയും കാവൽ നിർത്തിയാണ് ഗിരിജ ജോലിയ്ക് പോകുന്നത്.ഇവരുടെ അവസ്ഥയറിഞ്ഞ കളക്ടർ ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കാനുള്ള നടപടികൾ കൈകൊണ്ടു. പുതിയ റേഷൻ കാർഡും തൽസമയം എൻട്രോൾ ചെയ്ത് ആധാർ കാർഡും ഉൾപ്പെടെ ജ്യോതിയ്ക്ക് ആവശ്യമായ അവകാശ രേഖകളെല്ലാം കയ്യിൽ കരുതി കൊണ്ടായിരുന്നു ദിവ്യ എസ്. അയ്യർ ഇവരെ കാണാൻ വീട്ടിലെത്തിയത്. കളക്ടറുടെ അധ്യക്ഷതയിൽ നാഷണൽ ട്രസ്റ്റ് ആക്ടിനു കീഴിൽ പ്രവർത്തിക്കുന്ന പ്രാദേശിക തല സമിതി ഗൃഹസന്ദർശനവും ഭിന്നശേഷി വിലയിരുത്തലും നടത്തി. തുടർന്നു നിയമപരമായി രക്ഷാകർതൃത്വം നൽകും. സർക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാൻ വേണ്ടുന്ന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments