ജോൺസൺ ചെറിയാൻ .
കാട്ടാക്കട: പൂവച്ചലിൽ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥി ആദിശേഖർ(15) കൊല്ലപ്പെട്ട കേസിലെ പ്രതി പ്രിയരഞ്ജനെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. സംഭവം നടന്ന പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു മുന്നിലെത്തിച്ച് തെളിവെടുപ്പു നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് വൻ പോലീസ് സന്നാഹത്തോടെ പ്രിയരഞ്ജനെ പുളിങ്കോട്ട് തെളിവെടുപ്പിനെത്തിച്ചത്. എങ്ങനെയാണ് സംഭവമുണ്ടായതെന്ന് ഇയാൾ പോലീസിനോടു വിശദീകരിച്ചു.