ജോൺസൺ ചെറിയാൻ .
ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കണം. സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടില്ലെന്നാണ് വാദമല്ലെങ്കില്‍ റിപ്പോര്‍ട്ട് കിട്ടുന്ന സമയത്ത് എല്ലാം അന്വേഷിക്കണമെന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. നിയമസഭയില്‍ എത്തുന്ന ആദ്യ ദിവസം തന്നെ സോളാര്‍ ഗൂഢാലോചന സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ച നടന്നത് കണ്ടപ്പോള്‍ നീതിയുടെ തുടക്കമായാണ് താന്‍ അത് മനസിലാക്കിയതെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.പ്രതിപക്ഷം വളരെ കൃത്യമായ ചോദ്യങ്ങളാണ് ഇന്ന് സഭയില്‍ മുന്നോട്ട് വച്ചതെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തന്റെ പിതാവിനെ ക്രൂശിച്ചെന്നത് പ്രതിപക്ഷനേതാവ് സഭയില്‍ വ്യക്തമായി ചൂണ്ടിക്കാട്ടി. ആരാണ് ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചതെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിലനില്‍ക്കുകയാണ്. ഒപ്പം നില്‍ക്കുന്നവരാണ് ശത്രുക്കള്‍ എന്ന് ഭരണപക്ഷം പറയുന്ന സന്ദേശം തന്നെ അഭിസംബോധന ചെയ്തല്ലെന്നും അവര്‍ അവരില്‍ ചിലരോട് തന്നെയാണ് അത് പറയുന്നതെന്നും ചാണ്ടി ഉമ്മന്‍ തിരിച്ചടിച്ചു.