വെൽഫെറെ പാർട്ടി മലപ്പുറം .
നിലമ്പുർ :ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തയ്യാറായിട്ടില്ല.ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലയെങ്കിൽ ആദിവാസി സമൂഹത്തിനൊപ്പം ചേർന്ന് നിന്ന് ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരുമെന്ന് റസാഖ് പാലേരി പറഞ്ഞു.ആദിവാസി മേഖലയിൽ ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം.ബദൽ സ്കൂൾ വ്യാപകമായി പൂട്ടുന്ന സർക്കാർ നടപടി വലിയ പ്രത്യാഘാതമാണ് ആദിവാസി സമൂഹത്തിൽ ഉണ്ടാക്കുന്നത്.
ആദിവാസി ഭൂമിക്ക് വേണ്ടി ഐ ടി ഡി സി ഓഫീസിനു മുമ്പിൽ സമരം ചെയ്യുന്ന ആദിവാസികളെ യാത്രയുടെ ഭാഗമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു. സമരനായിക ബിന്ദു വൈലാശ്ശേരി, സംസ്ഥാന സെക്രട്ടറി മുർസാദ് റഹ്മാൻ, മജീദ് ചാലിയാർ, മൊയ്തീൻ അൻസാരി എന്നിവർ സംസാരിച്ചു.
ചിങ്കങ്കക്കല്ല് കോളനിയിലും ചോക്കാട് കളംകുന്ന് കോളനിയിലും അവരുടെ ദുരിതങ്ങൾ നേരിട്ട് കാണുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും സമര സംഗമം സംഘടിപ്പിക്കുകയും ചെയ്തു. ജില്ലാ പ്രസിഡണ്ട് നാസർക്ക അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുള്ള കോയ തങ്ങൾ, മഹസും കാളികാവ് അസീസ് ചോക്കാട് എന്നിവർ സംസാരിച്ചു.
സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം, മുജീബ് പാലക്കാട്, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയൻ, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, ബിന്ദു പരമേശ്വരൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ പങ്കെടുത്തു.