Saturday, November 9, 2024
HomeIndiaഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകർന്ന് ജില്ലയിലെ ഒന്നിപ്പ് പര്യടനം സമാപിച്ചു.

ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകർന്ന് ജില്ലയിലെ ഒന്നിപ്പ് പര്യടനം സമാപിച്ചു.

വെൽഫെറെ പാർട്ടി മലപ്പുറം .

മലപ്പുറം : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിച്ച ഒന്നിപ്പ് കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നാലു ദിനങ്ങളിലായി നടന്ന വിവിധ പരിപാടികൾ സമാപിച്ചു. വെറുപ്പിലും വംശീയതയിലും അധിഷ്ഠിതമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു പര്യടന പരിപാടികൾ. സംഘ് വിരുദ്ധ രാഷ്ട്രീയ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത മത രാഷ്ട്രീയ സാംസ്കാരിക ആക്ടിവിസ്റ്റുകളെ യാത്രയുടെ ഭാഗമായി പ്രസിഡന്റും ടീമും സന്ദർശിക്കുകയും അത്തരം രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വിവിധ കൂട്ടായ്മകൾ ഒരുക്കിയുമാണ് പര്യടനം മുന്നോട്ടുപോയത്. ഭരണകൂട അനീതിക്കും സാമൂഹ്യ വിവേചനങ്ങൾക്കും ഇരകളായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് കൂടിയായിരുന്നു പരിപാടികൾ . മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങളും വിവേചനങ്ങളും തീരദേശ മേഖല അനുഭവിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ , ആദിവാസികളുടെയും ദലിതരുടെയും ഭൂ പ്രശ്നങ്ങൾ എന്നിവ യാത്ര അഭിമുഖീകരിച്ച മുഖ്യ വിഷയങ്ങളായിരുന്നു. ജില്ലയിലെ സാമ്രാജ്യത്തെ വിരുദ്ധ പോരാളികളുടെ പിൻമുറക്കാരെ നേരിട്ട് വീട്ടിൽ സന്ദർശിച്ചായിരുന്നു മലപ്പുറത്തെ യാത്രയുടെ തുടക്കം.
മലപ്പുറം ജില്ലയിലെ വിവിധ സമര പ്രദേശങ്ങളും ഭൂരഹിതർ നടത്തുന്ന സമരഭൂമികളും യാത്രയുടെ ഭാഗമായി അദ്ദേഹം സന്ദർശിച്ചു. ജില്ലയിലെ വ്യത്യസ്ത സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവരെയും മത സാംസ്കാരിക ആക്ടിവിസ്റ്റുകളെയും ഒരുമിച്ച് ചേർത്ത സാമൂഹ്യനീതി സംഗമത്തിനും അദ്ദേഹം നേതൃത്വം നൽകി. അഭിപ്രായ വ്യത്യാസങ്ങൾക്കും ഭിന്ന നിലപാടുകൾക്കുമൊപ്പം രാജ്യത്തിന്റെ ജനാധിപത്യവും മതനിരപേക്ഷതയും സാംസ്കാരിക വൈവിധ്യവും തകർക്കുന്ന സംഘപരിവാർ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിനെതിരെ കൈകോർക്കുക എന്ന കൃത്യമായ രാഷ്ട്രീയ സന്ദേശം കൈമാറി കൊണ്ടാണ് മലപ്പുറം ജില്ലയിലെ നാലുദിന ഒന്നിപ്പ് പര്യടനം സമാപിച്ചത്. സംസ്ഥാന നേതാക്കളായ ഷംസീർ ഇബ്രാഹിം, മിർസാദ് റഹ്മാൻ, മുജീബ് പാലക്കാട്, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയൻ, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, രജിത മഞ്ചേരി, ബിന്ദു പരമേശ്വരൻ, അഷ്റഫലി കട്ടുപ്പാറ എന്നിവർ സമാപന ദിവസം യാത്രയിൽ സംസ്ഥാന പ്രസിഡന്റിനെ അനുഗമിച്ചു. സമാപന ദിവസം നിലമ്പൂരിൽ നടന്ന ആദിവാസി ഭൂസമര വേദിയിലും കവളപ്പാറയിലെ പ്രളയ ദുരന്ത ബാധിതരെയും അദ്ദേഹം സന്ദർശനം നടത്തി.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments