Saturday, May 24, 2025
HomeNewsജി-20 ഉച്ചകോടി ഡല്‍ഹിയിലേക്ക് ലോകനേതാക്കള്‍ എത്തിത്തുടങ്ങി.

ജി-20 ഉച്ചകോടി ഡല്‍ഹിയിലേക്ക് ലോകനേതാക്കള്‍ എത്തിത്തുടങ്ങി.

ജോൺസൺ ചെറിയാൻ .

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക രാഷ്ട്ര തലവന്മാര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈകിട്ടോടെഎത്തിച്ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും കൂടിക്കാഴ്ച നടത്തും. വ്യാപാര വാണിജ്യ പ്രതിരോധ മേഖലകളില്‍ കൂടുതല്‍ ധാര്‍ണകള്‍ ഉണ്ടാകും എന്നാണ് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉച്ചയോടെ എത്തിച്ചേരും. ജി 20 ന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ബിഎസ്എഫ്, സിആര്‍പിഎഫ്, ഡല്‍ഹി പോലീസ് എന്നീ സേനകള്‍ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസത്തെ പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments