Monday, November 25, 2024
HomeNewsആർബിഐ ഒരു ലക്ഷം രൂപയുടെ നാണയം പുറത്തിറക്കിയോ?

ആർബിഐ ഒരു ലക്ഷം രൂപയുടെ നാണയം പുറത്തിറക്കിയോ?

ജോൺസൺ ചെറിയാൻ .

ഒരു ലക്ഷം രൂപയുടെ നാണയം ആർബിഐ പുറത്തിറക്കിയെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുന്നത്. പ്രചരിക്കുന്ന വാർത്തയെ കുറിച്ചുള്ള വസ്തുത പരിശോധിക്കാം. അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്നും ഈ ചിത്രം 2016 മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നും കണ്ടെത്തി.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ 100000 രൂപയുടെ നാണയം പുറത്തിറക്കിയത് സംബന്ധിച്ച് സമീപകാല പോസ്റ്റുകളൊന്നും കണ്ടെത്തിയില്ല. സൈറ്റ് പ്രകാരമുള്ള വിവരങ്ങളിൽ നിന്ന് ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള നാണയം 20 രൂപയുടെ നാണയമാണ്. നിലവിൽ 100 രൂപയുടെ സ്വർണ നാണയമുണ്ടെങ്കിലും അത് പ്രചാരത്തിലുള്ള നാണയമല്ല. ഇത് ശേഖരിക്കാനോ നിക്ഷേപിക്കാനോ ഉദ്ദേശിച്ചിട്ടുള്ള ഒരു ബുള്ളിയൻ നാണയമാണ്.

RELATED ARTICLES

Most Popular

Recent Comments